എസ് ഐ ശാന്തി കെ ബാബുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തത്.

എരുമേലി: വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐക്ക് പ്രതിയുടെ മർദ്ദനം. എരുമേലി എലിവാലിക്കരയിൽ ഇന്നലെയായിരുന്നു സംഭവം. കോടതി വാറണ്ട് പുറപ്പെടുവിച്ച എലിവാലിക്കര സ്വദേശി കീച്ചേരിൽ വി ജി ശ്രീധരനാണ് വനിതാ എസ് ഐയെ ആക്രമിച്ചത്. എസ് ഐ ശാന്തി കെ ബാബുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തത്.

2013ല്‍ അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ച കേസിലെ അറസ്റ്റ് വാറന്‍റ് നടപ്പാക്കാനെത്തിയ പൊലീസ് സംഘത്തോടാണ് എരുമേലി എലിവാലിക്കര സ്വദേശി ശ്രീധരന്‍ കയര്‍ത്തത്. അറസ്റ്റിന് വഴങ്ങില്ലെന്ന് പൊലീസിനോട് പ്രഖ്യാപിച്ച് വീടിനകത്തു കയറി ശ്രീധരന്‍ വാതിലടയ്ക്കാന്‍ ശ്രമിച്ചു. വാതില്‍ തളളിത്തുറക്കാന്‍ പൊലീസും ശ്രമിച്ചതോടെ സംഘര്‍ഷമായി.

തേടിയെത്തിയത് വധശ്രമക്കേസ് പ്രതിയെ, പരിശോധിച്ച പൊലീസ് ഞെട്ടി, 2 ലക്ഷത്തിന്‍റെ എംഡിഎംഎയും കഞ്ചാവും, അറസ്റ്റ്

ഇതിനിടയിലാണ് വനിതാ എസ്ഐ ശാന്തി കെ ബാബുവിനെ ശ്രീധരന്‍ മുടിക്ക് കുത്തിപ്പിടിക്കുകയും പുറത്ത് ഇടിക്കുകയും ചെയ്തത്. അക്രമാസക്തനായ പ്രതിയെ കീഴ്പ്പെടുത്തി ജീപ്പിലെത്തിക്കാന്‍ നന്നേ പണിപ്പെട്ടു പൊലീസ് സംഘം. അയല്‍വാസികള്‍ക്കു നേരെ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നത് ശ്രീധരന്‍റെ പതിവാണെന്ന് പൊലീസ് പറഞ്ഞു. മുമ്പും അന്വേഷിച്ചെത്തുന്ന പൊലീസുകാര്‍ക്കു നേരെ നായയെ അഴിച്ചുവിട്ടതടക്കം ശ്രീധരനും കുടുംബവും പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വനിതാ എസ്ഐയെ ആക്രമിച്ചതിന് മറ്റൊരു ജാമ്യമില്ലാ വകുപ്പു കൂടി ശ്രീധരനെതിരെ എരുമേലി പൊലീസ് ചുമത്തിയിട്ടുണ്ട്.

'ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ച്ചക്കാരാവില്ല, യുദ്ധത്തിൻ്റെ വ്യാപ്തി വർധിക്കും'; ഇറാൻ

https://www.youtube.com/watch?v=Ko18SgceYX8