തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് കെ ബി ​ഗണേഷ് കുമാറിനെതിരെ കേരളാ കോൺ​ഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശരണ്യ മനോജ് നടത്തിയ വെളിപ്പെടുത്തൽ ശരിവച്ച് അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ. സത്യം പുറത്തു വന്നതിൽ സന്തോഷമെന്ന് ഫെനി ബാലകൃഷ്ണൻ പ്രതികരിച്ചു. സരിത എസ് നായരുടെ മുൻ അഭിഭാഷകനാണ് ഫെനി ബാലകൃഷ്ണൻ.

സോളാർ കേസിനു പിന്നിലെ മുഖ്യപ്രതി കെ ബി ​ഗണേശ് കുമാറാണ് എന്നാണ് മനോജ് വെളിപ്പെടുത്തിയത്. പരാതിക്കാരിയായ സരിത എസ് നായരെക്കൊണ്ട് യുഡിഎഫ് നേതാക്കൾക്കെതിരെ പറയിച്ചതും എഴുതിച്ചതും ​ഗണേഷ് കുമാറും പിഎയും ചേർന്നാണ് എന്നും മനോജ് പറഞ്ഞു. എന്നാൽ, മനോജിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നാണ് സരിത എസ് നായർ പ്രതികരിച്ചത്. 

Read Also: സോളാർ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാർ; വെളിപ്പെടുത്തലുമായി ശരണ്യ മനോജ്...