തിരുവനന്തപുരം പോത്തൻകോട് 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ജപ്പാൻ ജ്വരം ബാധിച്ച് എന്ന് സംശയം.  

തിരുവനന്തപുരം: വീണ്ടും പനിപ്പേടിയിൽ വിറച്ച് കേരളം. ഇന്ന് 5 പനിമരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 1മരണം ഡെങ്കിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. എച്ച്1എൻ1 ബാധിച്ച് ഒരാൾ, എലിപ്പനി ബാധിച്ച് ഒരാൾ എന്നിങ്ങനെയാണ് മരണം. ഒരാൾ മരിച്ചത് ജപ്പാൻ ജ്വരം ബാധിച്ചാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. പേ വിഷബാധയെ തുടർന്ന് ഒരാൾ മരിച്ചു. ഇന്നലെ കളമശ്ശേരിയിൽ മരിച്ച 27 വയസുള്ള യുവാവിൻ്റെ മരണമാണ് പേവിഷ മരണം എന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പോത്തൻകോട് 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ജപ്പാൻ ജ്വരം ബാധിച്ച് എന്ന് സംശയം.

കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കലിൽ ഏഴ് വയസുകാരിക്ക് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ്‍ എ ടി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. രോഗത്തിന്‍റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ലെന്നതാണ് വെല്ലുവിളി. മൂന്നാഴ്ചയിലേറെയായി തുടരുന്ന പനിയുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.

ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ജന്തുക്കളിൽ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചത്. കന്നുകാലികൾക്ക് പുറമേ പൂച്ച പട്ടി എന്നിവയിൽ നിന്നും ബാക്ടീരിയ മനുഷ്യരിലേക്ക് പടരാം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരില്ല. കുട്ടിയുടെ വീട്ടിലെ മറ്റുള്ളവര്‍ക്ക് പരിശോധന നടത്തിയെങ്കിലും ആര്‍ക്കും രോഗമില്ല. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ആന്തരികാവയങ്ങളെ ബാധിച്ച് മരണത്തിനടയാക്കുന്ന രോഗമാണ് ബ്രൂസെല്ലോസിസ്.

ചികിത്സയും വിവരങ്ങളും ഇങ്ങനെ

കടയ്ക്കൽ കുമ്മിൾ സ്വദേശിയായ കുട്ടിയ്ക്കാണ് ജന്തുക്കളിൽ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് രോഗം സ്ഥിരീകരിച്ചത്. മൂന്നാഴ്ചയിലേറെയായി തുടരുന്ന പനിയുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ജന്തുക്കളിൽ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചത്. കന്നുകാലികൾക്ക് പുറമേ പൂച്ച പട്ടി എന്നിവയിൽ നിന്നും ബാക്ടിരിയ മനുഷ്യരിലേക്ക് പടരാം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരില്ല. കുട്ടിയുടെ വീട്ടിലെ പശു, പട്ടി, രണ്ട് പൂച്ച എന്നിവയിൽ നിന്നെടുത്ത സാമ്പിൾ പ്രാഥമിക പരിശോധനയിൽ നടത്തിയെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

അന്തിമഫലം ലഭിക്കാൻ സാമ്പിൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്. കുട്ടിയുടെ വീട്ടിലെ മറ്റുള്ളവര്‍ക്ക് പരിശോധന നടത്തിയെങ്കിലും ആര്‍ക്കും രോഗമില്ല. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ആന്തരികാവയങ്ങളെ ബാധിച്ച് മരണത്തിനടയാക്കുന്ന രോഗമാണ് ബ്രൂസെല്ലോസിസ്. മൂന്നുവര്‍ഷം മുമ്പ് കൊല്ലം മയ്യനാട് താന്നി സ്വദേശിയായ ക്ഷീരകര്‍ഷകന് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിരുന്നു. അന്നത്തെ പരിശോധനയിൽ വീട്ടിലെ കാലികൾക്ക് രോഗമില്ലായിരുന്നുവെന്ന് സ്ഥിരീകിരിച്ചിരുന്നു.

Asianet News Live | Malayalam Live News| ഏഷ്യാനെറ്റ് ന്യൂസ് ലൈവ്| Kerala Live TV News