കാറിൽ സഞ്ചരിച്ച മുരിയാട് സ്വദേശി ഷാജിയേയും കുടുംബത്തെയും തല്ലിചതച്ചതായും പരാതിയുയ‍ര്‍ന്നു. ഷാജിക്കും മകനും മരുമകൾക്കും പരിക്കുണ്ട്.  

തൃശൂര്‍ : തൃശ്ശൂർ മുരിയാട് എംപറർ ഇമ്മാനുവൽ ധ്യാനകേന്ദ്രത്തിന് മുന്നിൽ കൂട്ടത്തല്ല്. വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിലാണ് ഇന്നലെ സംഘർഷമുണ്ടായത്. കാറിൽ സഞ്ചരിച്ച മുരിയാട് സ്വദേശി ഷാജിയേയും കുടുംബത്തെയും കൂട്ടം ചേ‍ര്‍ന്ന് തല്ലിച്ചതച്ചതായും പരാതിയുയ‍ര്‍ന്നു. കാറിൽ സഞ്ചരിക്കുകയായിരുന്ന മുരിയാട് പ്ലാട്ടോത്തത്തിൽ ഷാജി, മകൻ സാജൻ, ഭാര്യ ആഷ്ലിൻ, ബന്ധുക്കളായ എഡ്വിൻ, അൻവിൻ തുടങ്ങിയവർക്കാണ് മർദ്ദനമേറ്റത്. സഭാ ബന്ധം ഉപേക്ഷിവരാണ് ഷാജിയുടെ കുടുംബം. 

സാജൻ എംബറർ ഇമ്മാനുവൽ സഭയിൽ നിന്ന് പുറത്തുപോന്ന ശേഷം അവിടത്തെ ഒരു സത്രീയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ഒരുകൂട്ടം സ്ത്രീകൾ കാറിൽ സഞ്ചരിച്ചിരുന്ന സാജനെ തടഞ്ഞത്. അതേസമയം ആളൂർ പൊലീസ് ഈ കേസ് പരിശോധിച്ചുവരികയാണ്. അതിനിടെയാണ് കൂട്ടയടി നടന്നത്. ഇരു വിഭാഗങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

വിമാനത്തിലെ അതിക്രമം, പ്രതിക്കെതിര ലുക്ക് ഔട്ട് നോട്ടീസ്, എയര്‍ ഇന്ത്യയുടെ വീഴ്‍ച എണ്ണിപ്പറഞ്ഞ് പരാതിക്കാരി

YouTube video player