കോട്ടയം: എന്‍സിപി ജില്ലാ നേതൃയോഗത്തിനിടെ കലഹവും സംഘര്‍ഷവും. സംഘര്‍ഷത്തിനൊടുവില്‍ പാര്‍ട്ടിയുടെ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളെ യോഗത്തില്‍ നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന് തോമസ് ചാണ്ടി വിഭാഗം നേതാക്കള്‍ യോഗം ചേരുകയാണ്. യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. നിലവിലെ ജില്ലാ പ്രസിഡന്‍റിനെ മാറ്റിയതിനെതിരെയാണ് പ്രമേയം കൊണ്ടു വന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് യോഗം അവസാനിപ്പിച്ചു.