Asianet News MalayalamAsianet News Malayalam

മന്ത്രിസഭ പുനഃസംഘടനയിൽ അന്തിമതീരുമാനം ഇന്ന്; ഉച്ചതിരിഞ്ഞ് എൽഡിഎഫ് യോഗം

വൈകിട്ട് ചേരുന്ന മുന്നണി യോഗം ഇക്കാര്യം ച‍ര്‍ച്ച ചെയ്യും. സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്. 

Final decision on cabinet reshuffle today Afternoon LDF meeting fvv
Author
First Published Nov 10, 2023, 6:54 AM IST

തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടന മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ എന്ന കാര്യത്തിൽ എല്‍ഡിഎഫിന്റെ അന്തിമ തീരുമാനം ഇന്നുണ്ടാകും. വൈകിട്ട് ചേരുന്ന മുന്നണി യോഗം ഇക്കാര്യം ച‍ര്‍ച്ച ചെയ്യും. സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്. 

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മന്ത്രിസഭ രൂപീകരണ സമയത്തുണ്ടായ ധാരണപ്രകാരം നവംബ‍ര്‍ 25നകമാണ് മന്ത്രിസഭ പുനഃസംഘടന നടക്കേണ്ടത്. ഗതാഗത മന്ത്രി ആന്‍റണി രാജുവും, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവിലും മാറി, കെ.ബി.ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകണം. ഈ മാസം 18 നാണ് നവകേരള സദസ് ആരംഭിക്കുന്നത്.

ഇതിന് മുന്‍പേ പുനഃസംഘടന വേണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാൽ, ഭരണത്തിന്‍റെ വിലയിരുത്തില്‍ പ്രധാനമായത് കൊണ്ട്, നിലവിലെ എല്ലാ മന്ത്രിമാരും പരിപാടിയിൽ വേണമെന്ന അഭിപ്രായവും ഉണ്ട്. അത് ഇന്നത്തെ യോഗത്തില്‍ പരിഗണിക്കാമെന്നാണ് നേതൃത്വം കേരളകോണ്‍ഗ്രസ് ബിയെ അറിയിച്ചത്. ആ നിലപാടിന് മുന്‍തൂക്കം ലഭിച്ചാല്‍ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ ഉണ്ടാകും. 

കരുവന്നൂരിൽ ഇഡി പിടിച്ചെടുത്ത രേഖകൾ വേണമെന്ന് ക്രൈംബ്രാഞ്ച്,തമ്മിലടിക്കാനുള്ള നേരമല്ലെന്നും,അപക്വമെന്നും ഇഡി

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios