പങ്കാളിത്ത പെൻഷനിൽ അംഗമാകാത്ത സർക്കാർ ജീവനക്കാർ മരണപ്പെട്ടാൽ അർഹതപ്പെട്ട ആനുകൂല്യം കുടുംബാഗംങ്ങള്‍ക്ക് ലഭിക്കാതെ വരുന്ന സാഹചര്യമുണ്ടെന്ന് ധനവകുപ്പ്
തിരുവനന്തപുരം: പങ്കാളിത്ത പെൻഷനിൽ അംഗമാകാതെ മാറി നിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അന്ത്യശാസനവുമായി ധനവകുപ്പ്. പങ്കാളിത്ത പെൻഷനിൽ അംഗമാകാത്ത സർക്കാർ ജീവനക്കാർ മരണപ്പെട്ടാൽ അർഹതപ്പെട്ട ആനുകൂല്യം കുടുംബാഗംങ്ങള്‍ക്ക് ലഭിക്കാതെ വരുന്നുണ്ട്. ഇത് ഒഴിവാക്കാൻ എല്ലാവരും പെൻഷൻ പദ്ധതിയിൽ അംഗമാകണം. അടുത്ത മാസം 30ന് മുമ്പ് എല്ലാവരും അംഗങ്ങളാകണം. ഇക്കാര്യം ഡി.ഡി.ഒമാർ ഉറപ്പുവരുത്തണമെന്നും. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ നിയമനിര്‍മ്മാണം നടത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ നിയമനിർമാണം പരിഗണനയിലെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ഇതിനായി സെറ്റിൽമെന്റ് ആക്ട് കൊണ്ടുവരും, പരസ്യവിചാരണയ്ക്ക് വിധേയമാകുന്ന സെറ്റിൽമെന്റ് ആക്ടിന്റെ നടപടികളിലേക്ക് സർക്കാർ കടന്നുകഴിഞ്ഞെന്നും പി രാജൻ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് വീണ്ടും റീസര്‍വേ നടത്താൻ റവന്യൂ വകുപ്പ് തയ്യാറെടുപ്പുകൾ തുടങ്ങി. ഡിജിറ്റൽ റീസർവേയ്ക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കമാകുമെന്ന് റവന്യൂമന്ത്രി കെ.രാജൻ അറിയിച്ചു. നാല് വർഷംകൊണ്ട് 858.42 കോടിരൂപ ചെലവിട്ടാണ് സർവേ പൂർത്തിയാക്കുക. കൃത്യമായി സർവേ പൂർത്തിയാക്കാൻ ഭൂവുടമകളുടെ പങ്കാളിത്തവും സഹകരണവും വേണമെന്ന് റവന്യൂമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
