Asianet News MalayalamAsianet News Malayalam

ലോകത്തിലെ ശക്തരായ 12 വനിതകളുടെ പട്ടികയിൽ മന്ത്രി ശൈലജ ടീച്ചറും

എല്ലാ ഡിസംബർ മാസത്തിലും പതിവായി പ്രസിദ്ധീകരിക്കുന്ന പട്ടികയാണിത്

Financial Times most influential women of 2020 kerala minister kk shailaja included along with kamala harris angela merkel
Author
Thiruvananthapuram, First Published Dec 8, 2020, 9:33 PM IST

തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ മാസികയായ ഫിനാഷ്യല്‍ ടൈംസിന്റെ 2020ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ. ജർമൻ ചാൻസലർ ഏഞ്ചല മെര്‍ക്കല്‍, ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍, അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്, അമേരിക്കയിലെ രാഷ്ട്രീയ നേതാവ് സ്‌റ്റേസി അബ്രാംസ് എന്നിവര്‍ക്കൊപ്പമാണ് കെ.കെ. ശൈലജ ടീച്ചറേയും വായനക്കാര്‍ തെരഞ്ഞെടുത്തത്. 

എല്ലാ ഡിസംബർ മാസത്തിലും പതിവായി പ്രസിദ്ധീകരിക്കുന്ന പട്ടികയാണിത്. ശൈലജ ടീച്ചറടക്കം 11 സ്ത്രീകളും ലോകത്തിലെ തൊഴിലെടുക്കുന്ന എല്ലാ അമ്മമാരെയുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബയോൻടെക് ചീഫ് മെഡിക്കൽ ഓഫീസർ ഒസ്ലെം ടുറെസി, ബെലറേഷ്യൻ രാഷ്ട്രീയ നേതാവ് സ്വെറ്റ്ലെന ടിഖനോവ്‌സ്കയ, തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ, അന്തരിച്ച അമേരിക്കൻ സുപ്രീം കോടതി ജഡ്ജി റുത് ബാഡർ ഗിൻസ്ബെർഗ്, അമേരിക്കൻ രാഷ്ട്രീയ നേതാവ് അലക്സാണ്ട്രിയ ഒകാസിയോ, സംഗീതജ്ഞ ടെയ്ലർ സ്വിഫ്റ്റ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.
 

Follow Us:
Download App:
  • android
  • ios