Asianet News MalayalamAsianet News Malayalam

മുട്ടിൽ മരം മുറി:'ആദിവാസി ഭൂവുടമകൾക്ക് പിഴ ചുമത്തിയ നടപടി പുനപരിശോധിക്കും, പരാതികളിൽ കളക്ടർ തീരുമാനമെടുക്കും'

മുട്ടിൽ സൗത്ത് വില്ലേജിലെ 35 കർഷകർക്കായി 7 കോടിയിൽ അധികം രൂപയാണ് നിലവിൽ പിഴ ചുമത്തിയിരിക്കുന്നത്.  

Fine for Adivasi Land owners in Muttil case will be re considered says Revenue minister
Author
First Published Sep 30, 2023, 12:46 PM IST

തൃശ്ശൂര്‍: മുട്ടിൽ മരം മുറി കേസിൽ ആദിവാസികളായ ഭൂവുടമകൾക്ക് പിഴ ചുമത്തിയ നടപടി പുന പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. കർഷകരുടെ പരാതികളിൽ കലക്ടർ പരിശോധിച്ചു തീരുമാനമെടുക്കും . അഗസ്റ്റിൻ സഹോദരങ്ങൾ  കബപ്പിച്ച കർഷകർക്ക് കെ.എല്‍.സി.ആക്ട് പ്രകാരം പിഴ ചുമത്തിയതിനെ  സിപിഎമ്മും സിപിഐയും രൂക്ഷമായി വിമർശിച്ചിരുന്നു.

 യഥാർത്ഥ  പ്രതികളെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥ ശ്രമമമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ രൂക്ഷ വിമർശനം. നോട്ടീസ് പിൻവലിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നും സിപിഎം മുന്നറിയിപ്പ് നല്‍കിയിരുന്നു. ആദിവാസികളുടെ അപ്പീൽ പരിഗണിക്കും വരെ പിഴയിടാക്കല്‍ നിർത്തിവയ്ക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി റവന്യൂ മന്ത്രിക്ക് കത്ത് നല്‍കിയരുന്നു. ജില്ലയിലെ ഭരണപക്ഷത്തെ പാർട്ടികൾ തന്നെ എതിർപ്പ് അറിയിച്ചതോടെ റവന്യൂ മന്ത്രിയുടെ വിശദീകരണം.

മുട്ടിൽ സൗത്ത് വില്ലേജിലെ 35 കർഷകർക്കായി 7 കോടിയിൽ അധികം രൂപയാണ് നിലവിൽ പിഴ ചുമത്തിയിരിക്കുന്നത്. ഇതിൽ റോജി അഗസ്റ്റിനും ഉൾപ്പെടും. 27 കേസുകളിൽ മരത്തിന്‍റെ  മൂല്യനിർണയം അവസാനഘട്ടത്തിലാണ്. വൈകാതെ ആന്‍റോ  അഗസ്റ്റിനും ജോസുകുട്ടി ആഗസ്റ്റിനും പീഴ നോട്ടീസ് എത്തും. കേരള ലാൻഡ് കൺസർവൻസ് അക്ട് പ്രകാരം മുറിച്ച മരത്തിന്‍റെ  മൂന്നിരട്ടി വരെയാണ്പിഴ .ചുമത്തിയിരിക്കുന്നത്

Follow Us:
Download App:
  • android
  • ios