പിന്നീട് കു‍ഞ്ഞിനെ തൊഴുത്തിൽ കുഴിച്ചു മൂടുകയായിരുന്നു. കേസിൽ ഒരുപാട് ദുരൂഹതകളാണ് നിലവിലുള്ളത്. കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ ഇത് പുറത്ത് കൊണ്ടുവരാൻ കഴിയൂ. 

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിനെ കൊന്നത് കുഞ്ഞ് അവിഹിത ബന്ധത്തിൽ ഉണ്ടായതിനാലാണെന്ന് പൊലീസ് റിപ്പോർട്ട്. രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറി‍ഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നാണ് എഫ്ഐആറിൽ പറയുന്നത്. കുഞ്ഞിനെ വിജയൻ കാലിൽ പിടിച്ച് നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. പിന്നീട് കു‍ഞ്ഞിനെ തൊഴുത്തിൽ കുഴിച്ചു മൂടുകയായിരുന്നു. കേസിൽ ഒരുപാട് ദുരൂഹതകളാണ് നിലവിലുള്ളതെന്നും കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ ഇത് പുറത്ത് കൊണ്ടുവരാൻ കഴിയൂവെന്നും പൊലീസ് പറയുന്നു. 

കേസിൽ നിതീഷ്, വിജയൻ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ, സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിജയനെ കുഴിച്ചിട്ട വീടിന്റെ തറ ഇന്ന് കുഴിച്ച് പരിശോധിക്കും. ആഭിചാര ക്രിയകളുടെ ഭാഗമായി നടന്ന കൊലപാതമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് നിതീഷിനെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

'മഞ്ഞുമ്മല്‍ ബോയ്സ്' അത് നേടി; മലയാളത്തില്‍ ഇതുവരെ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ക്ക് പോലും സാധിക്കാത്തത്

https://www.youtube.com/watch?v=Ko18SgceYX8