തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘത്തില്‍ 13 ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി. പൊലീസ് സംഘത്തിന്‍റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ നീക്കം. പുതിയതായി ഉള്‍പ്പെടുത്തിയ 13 പേരും സിപിഎം അനുഭാവികളെന്നാണ് ഉയരുന്ന ആരോപണം. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ഇവര്‍. 

കഴിഞ്ഞ മാസം 25 നാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. ചുമരിനോട് ചേർന്ന അലമാര ഫയലുകൾക്കാണ് തീ പിടിച്ചത്. സ്വർണ്ണക്കടത്തിലും ജലീൽ ഉൾപ്പെട്ട വിവാദത്തിലും കേന്ദ്ര അന്വേഷണ ഏജൻസികൾ പൊതുഭരണവകുപ്പ് കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നതോടെ തീ പിടുത്തം വലിയ രാഷ്ട്രീയവിവാദമായി. ഇതോടെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.