രണ്ടു ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഫയർ ഫോഴ്സ്  സംഘം തീ അണക്കാൻ ശ്രമം തുടരുകയാണ്. 

തൃശൂർ : കുന്നംകുളത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ആറു നില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. കുട്ടികളുടെ വസ്ത്രങ്ങളുടെ വിഭാഗത്തിനാണ് തീപിടിച്ചതെന്നാണ് പ്രാഥമികമായ വിവരം. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ടു ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. 

മോക്ക: വരും മണിക്കൂറുകളിൽ അതിതീവ്ര ചുഴലിക്കാറ്റാകും; ഞായറാഴ്ച തീരം തൊടും, കേരളത്തിൽ മഴയ്ക്ക് സാധ്യത