ഒരാഴ്ചയായി മഴയുണ്ടായിരുന്നു. ആരെങ്കിലും തീവച്ചതാണോ എന്ന് സംശയിക്കുന്നതായും നഗരസഭാ അധികൃതർ പറഞ്ഞു. തീ ഫയർഫോഴ്സ് എത്തി അണക്കുകയായിരുന്നു. 

പാലക്കാട്: പാലക്കാട് നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാൻ്റിലുണ്ടായ തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭ. ഒരാഴ്ചയായി മഴയുണ്ടായിരുന്നു. ആരെങ്കിലും തീവച്ചതാണോ എന്ന് സംശയിക്കുന്നതായും നഗരസഭാ അധികൃതർ പറഞ്ഞു. തീ ഫയർഫോഴ്സ് എത്തി അണക്കുകയായിരുന്നു. 

അജ്മാനിൽ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിത്തം; മലയാളികൾ അടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു 

പാലക്കാട് നഗരസഭയിലെ മാലിന്യ സംസ്ക്കരണ പ്ലാൻ്റിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. കൂട്ടുപാതയിലുളള മാലിന്യ സംസ്ക്കരണ പ്ലാൻ്റിലാണ് തീപിടുത്തം. സംഭവത്തെ തുടർന്ന് പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. സാമൂഹ്യ വിരുദ്ധരാകാം സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്ലാൻ്റിൽ ഗോഡൗണിന് സമീപം സംസ്ക്കരണത്തിനായി തരം തിരിച്ച് മാറ്റി വെച്ച മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. എട്ടേക്കർ വിസ്തൃതിയാണ് മാലിന്യ സംസ്കരണ പ്ലാൻ്റിനുള്ളത്.

ചെന്നൈയിൽ ലോകമാന്യ തിലക് എക്‌സ്പ്രസ് ട്രെയിനിൽ തീപിടിച്ചു

മാലിന്യ സംസ്കരണ പ്ലാൻ്റിൽ തീപിടുത്തം; അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭ | Fire Breaks Out