Asianet News MalayalamAsianet News Malayalam

കോഴിക്കോട് നഗരത്തിലെ ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിൽ അഗ്നിബാധ: പത്ത് വണ്ടികൾ പൂർണമായി കത്തി നശിച്ചു

വയനാട് റോഡിൽ സ്ഥിതി ചെയ്യുന്ന  ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിലാണ് അഗ്നിബാധയുണ്ടായത്. 

Fire broke out in an electric scooter showroom in Kozhikode
Author
First Published Aug 31, 2022, 4:05 PM IST

കോഴിക്കോട്: കോഴിക്കാട് നഗരത്തിൽ ഇലക്ട്രിക്ക് ഷോറൂമിലുണ്ടായ അഗ്നിബാധ ആശങ്ക പടർത്തി. വയനാട് റോഡിൽ ഫാത്തിമ ഹോസ്പിറ്റലിന് സമീപത്തുള്ള കൊമാക്കി ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിലാണ് അഗ്നിബാധയുണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്കൂട്ടറിൻ്റെ ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന. അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയാണ് തീയണച്ചത്. 

ബാറ്ററി പൊട്ടിത്തെറിച്ചതോടെ സർവ്വീസ് സ്റ്റേഷനിലുണ്ടായിരുന്ന മറ്റു സ്കൂട്ടറുകൾക്കും തീപിടിച്ചു. ആകെ പത്ത് സ്കൂട്ടറുകൾ പൂർണമായി കത്തിനശിച്ചു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ആളപായമില്ല. ബാറ്ററി പൊട്ടിത്തെറിച്ചതാവാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും പങ്കുവയ്ക്കുന്ന നിഗമനം. 

'ട്രെയിൻ ഇടിച്ച് കിട്ടുന്ന ഇരുമ്പ് ആക്രിവിലയ്ക്ക് വിൽക്കാം'; ട്രാക്കിൽ ഇരുമ്പുപാളി വച്ച യുവതി  കാസർകോട് പൊലീസിൻ്റെ പിടിയിൽ

കേരളത്തിന് മഴ ഭീഷണിയായി തമിഴ്നാടിന് മുകളിൽ ചക്രവാതചുഴി,മധ്യപ്രദേശ് വരെ ന്യൂനമർദ്ദപാത്തിയും; 5 നാൾ മഴ കനക്കും

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചന പ്രകാരം കേരളത്തിൽ മഴ ശക്തമായി തുടരാൻ സാധ്യത. തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതും തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിന് മഴ ഭീഷണി വർധിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായി കേരളത്തിൽ അടുത്ത 5 ദിവസം  വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യതയുണ്ട്. ഇന്നും നാളെയും (ഓഗസ്റ്റ് 31 , സെപ്റ്റംബർ 1) കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

കേരളത്തിൽ അതിതീവ്ര മഴ; എട്ട് ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട്, ആറിടത്ത് യെല്ലോ അലര്‍ട്ട്; ജാഗ്രത

അടുത്ത 5 ദിവസത്തേക്കുള്ള  മഴസാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്  ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
31-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം 
01-09-2022 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ 
എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
31-08-2022: തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 
01-09-2022:തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 
02-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്
03-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം
04-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് 
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ  ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

വെള്ളക്കെട്ടില്‍ വലഞ്ഞ് കൊച്ചി; കാരണം മേഘവിസ്ഫോടനമെന്ന് മേയർ എം അനിൽ കുമാർ

 

Follow Us:
Download App:
  • android
  • ios