പത്തനംതിട്ട തിരുവല്ല വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് നാല് പേരെ കുത്തി. പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനാണ്.

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് നാല് പേരെ കുത്തി. പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനാണ്. പോത്തിനെ താൽക്കാലികമായി പിടിച്ചുകെട്ടി. കഴുത്തിൽ കിടന്ന കയർ ഉപയോഗിച്ചാണ് ഫയർഫോഴ്സ് പോത്തിനെ പിടിച്ചു കെട്ടിയത്. വലിയവടം ഉപയോഗിച്ച് പിന്നീട് കെട്ടുമെന്ന് ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. വര്‍ഗീസ് ഫിലിപ്പ് എന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ് പോത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്‍റെ സഹായം തേടുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും എത്തി പോത്തിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെട്ടെന്ന് ആക്രമിച്ചത്. 4 പേരുടെയും പരിക്ക് ഗുരുതരമല്ല. കഴുത്തിൽ കിടന്ന കയര്‍ കൊണ്ട് തന്നെ ഫയര്‍ഫോഴ്സ് പിടിച്ചു കെട്ടുകയാണ് ചെയ്തത്. വടം കൊണ്ടുവന്ന് പിന്നീട് കെട്ടും. 

Asianet News Live | Malayalam News Live | Breaking News Live | Kerala News | Local Body Elections