Asianet News MalayalamAsianet News Malayalam

ഒരു ജീവനല്ലേ അതും...; ഷോക്കേറ്റ് വീണ കാക്കയ്ക്ക് രക്ഷയായി ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍

ജോലിക്കിടയില്‍ ചായ കുടിക്കാനിറങ്ങിയതായിരുന്നു മീഞ്ചന്ത ഫയർ ഫോഴ്സ് ഓഫീസിലെ ഗ്രേഡ് സീനിയർ ഓഫീസർമാറായ കെകെ നന്ദകുമാറും പി ബിനീഷും. പെട്ടെന്നാണ് ഒരു കാക്ക ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് ഇവർക്ക് മുന്നിലേക്ക് വീണത്

fire force officers saves life of a crow at meenchanda calicut
Author
First Published May 26, 2024, 4:00 PM IST

കോഴിക്കോട്: അപകടങ്ങളില്‍ നമുക്ക് രക്ഷയായി ഓടിയെത്തുന്നവരാണ് ഫയര്‍ ഫോഴ്സ്. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും മറ്റ് ജീവികള്‍ക്കുമെല്ലാം അപകടം പിണഞ്ഞാല്‍ ഇവര്‍ ഓടിയെത്താറുണ്ട്. മനുഷ്യരായാലും മൃഗങ്ങളായാലും ജീവന്‍റെ വില നന്നായി അറിയുന്നവര്‍. 

ഇപ്പോഴിതാ കോഴിക്കോട് മീഞ്ചന്തയില്‍ ഷോക്കേറ്റ് വീണ കാക്കയ്ക്ക് രക്ഷയൊരുക്കിയിരിക്കുകയാണ് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. 

ജോലിക്കിടയില്‍ ചായ കുടിക്കാനിറങ്ങിയതായിരുന്നു മീഞ്ചന്ത ഫയർ ഫോഴ്സ് ഓഫീസിലെ ഗ്രേഡ് സീനിയർ ഓഫീസർമാറായ കെകെ നന്ദകുമാറും പി ബിനീഷും. പെട്ടെന്നാണ് ഒരു കാക്ക ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് ഇവർക്ക് മുന്നിലേക്ക് വീണത്. ഒരു നിമിഷം പോലും പാഴാക്കാതെ ഇരുവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. 

ചലനമറ്റ് കിടന്ന കാക്കയ്ക്ക് വിരൽ കൊണ്ട് സിപിആർ. ഏതാനും നിമിഷത്തെ പരിശ്രമത്തിന് ഒടുവിൽ കാക്കയ്ക്ക് പുനർജന്മം.

പിന്നീട് തളർന്നിരുന്ന കാക്കയെ ഇരുവരും ഓഫീസിലേക്ക് കൊണ്ടുപോയി വെള്ളവും ഭക്ഷണവും കൊടുത്തു. നന്ദി സൂചകമായി ഫയർ സ്റ്റേഷനിലെ പരിസരത്ത് അല്പനേരം ചുറ്റിക്കറങ്ങിയ കാക്ക വൈകാതെ പറന്നു പോയി. മനുഷ്യനായാലും മൃഗമായാലും ജീവന് വലിയ വില ഉണ്ടെന്ന ഓർമപ്പെടുത്തൽ കൂടിയായിരുന്നു ഈ രക്ഷാ പ്രവർത്തനം.

Also Read:- ആടിനെ മേക്കാൻ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു; ദാരുണസംഭവം മൈസൂരുവില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios