വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ ഉണ്ടെന്ന് സൂചന. കപ്പലിന്റെ അകത്തെ അറയിൽ സൂക്ഷിച്ച കണ്ടെയ്നറുകളിൽ സംശയമെന്ന് ‍ഡയറക്ട‌ർ ജനറൽ ഓഫ് ഷിപ്പിങ്.

കൊച്ചി: വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ ഉണ്ടെന്ന് സൂചന. കപ്പലിന്റെ അകത്തെ അറയിൽ സൂക്ഷിച്ച കണ്ടെയ്നറുകളിൽ സംശയമെന്ന് ‍ഡയറക്ട‌ർ ജനറൽ ഓഫ് ഷിപ്പിങ്. 280 കണ്ടെയ്നറുകളിൽ എന്താണ് ഉള്ളതെന്ന് വെളിപ്പെടുത്താതെ കപ്പൽ കമ്പനി. കപ്പലിലെ തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. കപ്പലിൽ വീണ്ടും തീ പടർന്നതിൽ ആശങ്ക ഉയരുകയാണ്. ഇന്നലെ രാവിലെ മുതലാണ് കപ്പലിൻ്റെ അകത്ത് നിന്ന് വീണ്ടു തീ ഉയർന്നു തുടങ്ങിയത്. തീ ഇനിയും ആളികത്തിയാൽ കപ്പലിന്റെ സുരക്ഷയെ തന്നെ ബാധിച്ചേക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അറിയിക്കുന്നു.

YouTube video player

കപ്പലിൽ 2500 ടണ്ണോളം എണ്ണയുണ്ടെന്നുള്ള വിവരം ഇന്നലെ പുറത്തുവന്നിരുന്നു. കപ്പലുള്ള ഇന്ത്യയുടെ സാമ്പത്തിക സമുദ്ര മേഖലയ്ക്കും പുറത്താണ്. കണ്ടെയ്‌നറുകളുടെയും ഇതിലുള്ള ഉൽപ്പന്നങ്ങളുടെയും വിവരങ്ങൾ കമ്പനി മറച്ചുവെച്ചോയെന്ന സംശയവും വ‌‌‌ർധിക്കുകയാണ്. നിലവിൽ തീ ഉയർന്നത് കപ്പലിന്റെ അറയ്ക്കുള്ളിൽ കണ്ടെയ്‌നറുകൾ സൂക്ഷിച്ചഭാഗത്ത് നിന്നാണ്. കത്തുന്ന രാസ വസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകൾക്ക് അകത്ത് ഉണ്ടായിരിക്കാമെന്നും ഡിജി ഷിപ്പിങ് അറിയിച്ചിട്ടുണ്ട്.