കൊച്ചി: കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെ കെ ഉഷ അന്തരിച്ചു. കൊച്ചിയില്‍ വച്ചാണ് അന്ത്യം. 1991 മുതൽ 2001 വരെ ഹൈക്കോടതിയിൽ പ്രവർത്തിച്ചു. 2000-2001 വർഷത്തിൽ ചീഫ് ജസ്റ്റിസായി. അഭിഭാഷകയായി പ്രവർത്തിച്ച ശേഷം ജഡ്ജിയാവുകയും ചീഫ് ജസ്റ്റിസാവുകയും ചെയ്ത ആദ്യ വനിതയാണ് ഉഷ. വിരമിച്ച ശേഷം 2001-2004 കാലഘട്ടത്തിൽ കസ്റ്റംസ്, സെൻട്രൽ എക്സൈസ് ട്രിബ്യൂണൽ ചെയർപേഴ്സൺ ആയിരുന്നു കെ കെ ഉഷ.