ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്ക് പോലും സുഗമമായി വിഴിഞ്ഞത്ത് വരാനാകുമെന്ന് മന്ത്രി വിശദീകരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ പുറംകടലിൽ നങ്കൂരമിട്ടതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം തുറമുഖ സന്ദർശനത്തിന് ശേഷം അദാനി പോർട്ട്സ് ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഈ മാസം 15 ന് വൈകിട്ട് നാല് മണിക്ക് കപ്പൽ വിഴിഞ്ഞം തുറമുഖത്തെ ബർത്തിലെത്തുമെന്നും വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്ക് പോലും സുഗമമായി വിഴിഞ്ഞത്ത് വരാനാകുമെന്ന് മന്ത്രി വിശദീകരിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ച കേരളത്തിലെ ടൂറിസം രംഗത്തിനും വളരെയേറെ ഗുണം ചെയ്യും. പദ്ധതിയുടെ മൂന്നാം ഘട്ടം 2027 ൽ പൂർത്തിയാകുമെന്നും അതിന് കാലതാമസം നേരിടില്ലെന്നും മന്ത്രി ഉറപ്പ് പറഞ്ഞു. തിരുവനന്തപുരം റിങ് റോഡ് പദ്ധതിക്കായി സംസ്ഥാന സർക്കാർ 6000 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്