Asianet News MalayalamAsianet News Malayalam

ഈ ദശകത്തിലെ ആദ്യ സൂര്യ​ഗ്രഹണം ഇന്ന് : കൊവിഡ് നിയന്ത്രണം മൂലം പ്ലാനറ്റേറിയങ്ങളിൽ ജനങ്ങൾക്ക് പ്രവേശനമില്ല

കോവിഡ് ജാഗ്രതയിലായതിനാൽ പ്ലാനറ്റോറിയങ്ങളിൽ പ്രവേശനമി

first solar eclipse on this year
Author
Thiruvananthapuram, First Published Jun 21, 2020, 10:01 AM IST

തിരുവനന്തപുരം: ഈ ദശകത്തിൽ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണം ഇന്ന്. ഉത്തരേന്ത്യയിൽ 3 മണിക്കൂർ നീളുന്ന വലയഗ്രഹണമായാണ് ദൃശ്യമാവുക. കേരളത്തിൽ ഗ്രഹണം ഭാഗികമായി ദൃശ്യമാകും.

 തിരുവനന്തപുരത്ത് രാവിലെ 10.14 മുതൽ ഉച്ചയ്ക്കു 1.15 വരെയാണ് ഗ്രഹണം കാണാനാവുക.  മഴക്കാലമായതിനാൽ മേഘങ്ങൾ കാഴ്ച മറയ്ക്കാൻ സാധ്യതയുണ്ട്. കോവിഡ് ജാഗ്രതയിലായതിനാൽ പ്ലാനറ്റോറിയങ്ങളിൽ പ്രവേശനമില്ല എന്നത് പൊതുജനങ്ങൾക്കും കുട്ടികൾക്കും നിരാശയാവും. 

ഗ്രഹണം നിരീക്ഷിക്കുവാൻ  പ്രത്യേക ഫില്‍റ്റര്‍ ഗ്ലാസുകളിലൂടെയല്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട്  നോക്കരുതെന്നും  അധികൃതരുടെ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം മൂന്ന് മണിക്കൂറോളം നീണ്ടു നിൽക്കുന്ന സൂര്യഗ്രഹണം ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ വ്യക്തതയോടെ കാണാനാവും. ഒമാൻ സമയം രാവിലെ 8.45 മുതൽ 11.20 വരെയാണ് ഗ്രഹണം ദൃശ്യമാകുക. 
 

Follow Us:
Download App:
  • android
  • ios