കോഴിക്കോട്: കോഴിക്കോട് കോതി അഴിമുഖത്ത് വെച്ച് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ കപ്പക്കൽ സ്വദേശി അബ്ദുള്ള ലത്തീഫ് ആണ് മരിച്ചത്. 55 വയസായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു ആൾ രക്ഷപ്പെട്ടു. ഇവരുടെ വള്ളവും വലയും കടലിലേക്ക് ഒഴുകിപ്പോയി. മരിച്ചയാളുടെ മൃതദേഹം ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.