ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ബീച്ചിൽ തുറക്കുന്ന കൗണ്ടറിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കാണ്  ഹാർബറിലേക്ക് പ്രവേശിക്കാൻ അനുമതി

തിരുവനന്തപുരം: ബുധനാഴ്‍ച്ച ഉച്ചയ്ക്ക് 12 മണിമുതല്‍ നിയന്ത്രണങ്ങളോടെയുള്ള മത്സ്യബന്ധനത്തിന് അനുമതി. ഒറ്റയക്ക നമ്പറിൽ അവസാനിക്കുന്ന വള്ളങ്ങൾക്കും ബോട്ടുകൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കങ്ങൾക്ക് ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലുമാണ് മത്സ്യബന്ധനത്തിന് അനുമതി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഞായറാഴ്ച അവധിയായിരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ബീച്ചിൽ തുറക്കുന്ന കൗണ്ടറിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കാണ് ഹാർബറിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ സുഹൈർ അറിയിച്ചു.