ചെറുപുഴ: കെ കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യും. റോഷി ജോസ്, കുഞ്ഞികൃഷ്ണൻ , സി ടി സ്കറിയ, ടി വി അബ്ദുൽ സലീം, ജെ സെബാസ്റ്റ്യന്‍ എന്നിവരെയാണ് വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുക. കെ കരുണാകരൻ ട്രസ്റ്റ് ഭരവാഹികളാണ് കോണ്‍ഗ്രസ് നേതാക്കളായ അഞ്ചുപേരും. 

കെ കരുണാകരന്‍റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നതാണ് കേസ്. എട്ട് ഡയറക്ടര്‍മാരാണ് ട്രസ്റ്റിലുണ്ടായിരുന്നത്. ഇവരുമായി പിണങ്ങിയ രണ്ട് ഡയറക്ടര്‍മാരാണ് കേസുകൊടുത്തത്. തിരിമറിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നത്. കണ്ണൂര്‍ ഡിവൈഎസ്പി, എസ്പിയുമായി കൂടിക്കാഴ്ച നടത്തി തിരികെയെത്തുന്നതോടെ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.