തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിലക്ക് ലംഘിച്ച് എറിയാട് 
മസ്ജിദുൽ ബിലാൽ പളളിയിൽ പ്രാര്‍ത്ഥന നടത്തിയതിനാണ് അറസ്റ്റ്. അഫ്സൽ,  ഷംസുദീൻ, മുഹമ്മദാലി,അലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു.

പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ആളുകള്‍ ആരാധനാലയങ്ങളില്‍  ഒത്തുകൂടരുതെന്ന് നേരത്തെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരാഴ്‍ച്ച മുമ്പ് ചാവക്കാട് മസ്‍ജിദിലും, മണ്ണുരുത്തിയിലെ ക്രിസ്ത്യന്‍ ദേവാലയത്തിലും ആളുകള്‍ ഒത്തുകൂടിയിരുന്നു.