"നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു ഞങ്ങൾക്ക് വേണം ഈ നേതാവിനെ" എന്നെഴുതിയ ഫ്ലക്സ് ബോർഡുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കോഴിക്കോട് : നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്ന് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ മുരളീധരനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ. "നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു ഞങ്ങൾക്ക് വേണം ഈ നേതാവിനെ" എന്നെഴുതിയ ഫ്ലക്സ് ബോർഡുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോഴിക്കോടാണ് മുരളീധരന് വേണ്ടി ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കെപിസിസി അധ്യക്ഷന്റെ മുന്നറിയിപ്പ് നോട്ടീസ് കിട്ടിയതിന് പിന്നാലെ താൻ ഇനി ഒരു മത്സരത്തിനുമില്ലെന്ന് മുരളി പ്രഖ്യാപിച്ചിരുന്നു. തർക്കം പരിഹരിച്ചുവെന്ന് ഹൈ കമാൻ്റ് അവകാശപ്പെടുമ്പോഴാണ് താഴെത്തട്ടിലെ ചേരിതിരിവ് പുറത്തുവരുന്നത്. കോഴിക്കോട് നഗരത്തിൽ ആണ് കോൺഗ്രസ് പോരാളികൾ എന്ന പേരിൽ ബോർഡുകൾ വെച്ചിരിക്കുന്നത്.
Read More : സംസ്ഥാനത്ത് ഡോക്ടർമാരുടെ സമരം തുടങ്ങി; ഐപി, ഒപി വിഭാഗങ്ങൾ പ്രവർത്തിക്കില്ല

