രാവിലെ 4.45 നു പുറപ്പെടേണ്ട വിമാനമാണ്  വൈകുന്നത്. സംഭവത്തെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു.

തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ നിന്നും ബഹ്‌റൈനിലേക്കുള്ള ഗൾഫ് എയർലൈൻ വിമാനം വൈകുന്നു. രാവിലെ 4.45 നു പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. വിമാനം വൈകിയ സാഹചര്യത്തില്‍ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സാങ്കേതിക തകരാർ ആണെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനത്തിന് അകത്തു യാത്രക്കാർ പ്രതിഷേധിക്കുന്നു. യന്ത്രത്തകരാറാണ് പ്രശ്നം. വിമാനത്തിൽ നിന്നും യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. യന്ത്ര തകരാർ പരിഹരിക്കാൻ ശ്രമം തുടരുന്നു.