കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കേണ്ട വിമാനം വഴി തിരിച്ചു വിട്ടു. ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്ക് വന്ന എയര്‍ അറേബ്യ വിമാനമാണ് കനത്ത മഴയെ തുടര്‍ന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിട്ടത്. വൈകിട്ട് ആറേകാലിന് കൊച്ചിയില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം.