കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ഒന്നാം പ്രതി വിഷ്ണു പ്രസാദിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. 74 ലക്ഷം രൂപ തട്ടിയെടുത്തെന്ന രണ്ടാമത്തെ കേസിലാണ് വിഷ്ണു പ്രസാദ് ജാമ്യ ഹർജി നൽകിയത്. 

പ്രളയഫണ്ട് തട്ടിപ്പിൽ രണ്ടു കേസുകളാണ് നിലവിലുള്ളത്. 73 ലക്ഷം രൂപ തട്ടിയ രണ്ടാം കേസിൽ വിഷ്ണുപ്രസാദിന്‍റെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. ഇയാൾ തട്ടിയെടുത്ത 73 ലക്ഷം രൂപാ ഇതുവരെ കണ്ടെത്താനായിട്ടില്ല. 

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാനും ഒളിവിൽപോകാനും സാധ്യതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. ജൂൺ 8നാണ് എറണാകുളം ക്രൈംബ്രാഞ്ച് വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തത്.