പൂഞ്ഞാർ മലയിഞ്ചിപ്പാറ സെന്‍റ്. ജോസഫ് യുപി സ്കൂളിൽ ഭക്ഷ്യ വിഷബാധ. 33 കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്
കോട്ടയം: പൂഞ്ഞാർ മലയിഞ്ചിപ്പാറ സെന്‍റ്. ജോസഫ് യുപി സ്കൂളിൽ ഭക്ഷ്യ വിഷബാധ. 33 കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് ചോറും മോരും ഗ്രീൻപീസും അച്ചാറും ആണ് കുട്ടികൾ കഴിച്ചത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


