കാലടി ചെങ്ങൽ സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ ഭക്ഷ്യവിഷബാധയെന്ന് വിവരം.

കൊച്ചി: കാലടി ചെങ്ങൽ സെന്‍റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ ഭക്ഷ്യവിഷബാധ. 40 ഓളം കുട്ടികൾ ഭക്ഷ്യവിഷബാധയെത്തുടർന്ന് സമീപത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. വയറിളക്കവും ഛർദിയുമാണ് അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സ തേടുകയായിരുന്നു. കഴിഞ്ഞദിവസം സ്കൂളിൽ ഒരുക്കിയ ഓണസദ്യയിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് നിഗമനം. ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming