തിരുവനന്തപുരം: ആരാധനാലയങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവര്‍ പട്ടിണികിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരവധി ആളുകള്‍ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നു. ചിലര്‍ ആരാധാനാലയങ്ങളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണം ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇവരാരും പട്ടിണികിടക്കേണ്ടി വരില്ല. അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  അതേസമയം, ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്നത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  സംസ്ഥാനത്ത് പുതിയതായി ആറ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.