ദോഹയിൽ നിന്നുമെത്തിയ ഇവർ ബംഗളരുവിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു
കൊച്ചി: മൂന്നര കിലോ മയക്കുമരുന്നുമായി വിദേശ യുവതി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. സിംബാവേ സ്വദേശിനി ഷാരോൺ ചിക്വാസയാണ് പിടിയിലായത്. ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹ വഴി കൊച്ചിയിലെത്തിയതായിരുന്നു ഇവർ. ദോഹയിൽ നിന്നുമെത്തിയ ഇവർ ബംഗളരുവിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ വിമാനത്താവളത്തിലെ ബാഗേജ് പരിശോധനയിൽ ഇവരെ പിടികൂടി. കേന്ദ്ര നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അധികൃതർ യുവതിയെ കസ്റ്റഡിയിലെടുത്തു
Add Asianetnews as a Preferred Source

