വന്യജീവികളുടെ സഞ്ചാരത്തിന് തടസ്സമാകുന്ന തരത്തിൽ കനത്ത ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് ഫെൻസിങ് സ്ഥാപിച്ചിരുന്നു. ഇത് വനംവകുപ്പ് അഴിച്ചു നീക്കി. അഞ്ചു പേർ ചേർന്നാണ് ഭൂമി കയ്യേറി കൃഷി നടത്തിയത്. 56.36 ഹെക്ടറാണ് ചിന്നക്കനാൽ റിസർവിനായി നീക്കിട്ടിരിക്കുന്ന ചൂണ്ടൽ യൂക്കാലി പ്ലാൻ്റേഷനിലുള്ളത്.
ഇടുക്കി: ചിന്നക്കനാലിൽ പത്ത് ഹെക്ടറോളം വരുന്ന സ്ഥലത്തെ കയ്യേറ്റം വനം വകപ്പ് ഒഴിപ്പിച്ചു. ചിന്നക്കനാൽ റിസർവിന്റെ ഭാഗമായ ചൂണ്ടൽ യൂക്കാലി പ്ലാന്റേഷനിലാണ് കയ്യേറ്റം നടന്നത്. ഇവിടെ അടിക്കാടുകൾ വെട്ടിത്തെളിച്ച് ഏലത്തൈകൾ നട്ടിരുന്നു. ഇത് വനം വകുപ്പ് പറിച്ചു നീക്കി.
വന്യജീവികളുടെ സഞ്ചാരത്തിന് തടസ്സമാകുന്ന തരത്തിൽ കനത്ത ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് ഫെൻസിങ് സ്ഥാപിച്ചിരുന്നു. ഇത് വനംവകുപ്പ് അഴിച്ചു നീക്കി. അഞ്ചു പേർ ചേർന്നാണ് ഭൂമി കയ്യേറി കൃഷി നടത്തിയത്. 56.36 ഹെക്ടറാണ് ചിന്നക്കനാൽ റിസർവിനായി നീക്കിട്ടിരിക്കുന്ന ചൂണ്ടൽ യൂക്കാലി പ്ലാൻ്റേഷനിലുള്ളത്. ദേവികുളം റേഞ്ച് ഓഫീസർ ഇ ഡി അരുൺകുമാറിൻറെയും ചിന്നക്കനാൽ സ്പെഷ്യൽ വില്ലേജ് ഓഫീസർ മുന്നസാരി ലാലിന്റെയും നേതൃത്വത്തിലാണ് കയ്യേറ്റം ഒഴിപ്പിച്ചത്. ഇതിനുപുറമെ ആനയിറങ്കൽ അണക്കെട്ടിന്റെ ക്യാച്ച്മെന്റ് ഏരിയയിലുള്ള കെഎസ്ഇബി ഭൂമിയിലും കയ്യേറ്റം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ പിന്നീട് ഒഴിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.


