വട്ടവയല്‍ സ്വദേശി ഗോപി എന്നയാളുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിപ്പുലി രാവിലെ വീണത്.
വയനാട്: വയനാട് വൈത്തിരി വട്ടവയലില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ പുള്ളിപുലിയെ രക്ഷിച്ചു. മയക്കുവെടി വച്ച് വലയിലാക്കിയ ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്. ആവശ്യമായ ചികിത്സ നല്‍കിയ ശേഷം പുലിയെ കാട്ടിൽ തുറന്നു വിടും. വട്ടവയല്‍ സ്വദേശി ഗോപി എന്നയാളുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിപ്പുലി രാവിലെ വീണത്. പുലിയുടെ ദേഹത്ത് മറ്റ് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല.
