വെടിവച്ച ബിനോയ് എന്നയാളെ വനപാലകർ സാഹസികമായി പിടികൂടി. ഇയാളുടെ കയ്യിൽ നിന്നും ലൈസൻസില്ലാത്ത നാടൻ തോക്കും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. 

കണ്ണൂർ: കൊട്ടിയൂരിൽ വനംവകുപ്പ ഉദ്യോഗസ്ഥർക്ക് നേരെ നായാട്ട് സംഘം വെടിവെച്ചു. ഇന്നലെ രാത്രി കൊട്ടിയൂർ മേഖലയിൽ പരിശോധന നടത്തുകയായിരുന്ന വനപാലകർക്ക് നേരെയാണ് മൂന്നംഗ സംഘം വെടിയുതിർത്തത്. ആർ‍ക്കും പരിക്കില്ല. വെടിവച്ച ബിനോയ് എന്നയാളെ വനപാലകർ സാഹസികമായി പിടികൂടി. ഇയാളുടെ കയ്യിൽ നിന്നും ലൈസൻസില്ലാത്ത നാടൻ തോക്കും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കൂടെയുണ്ടായിരുന്നവരെ കുറിച്ച് അന്വേഷിച്ച് വരികയാണ്. ബിനോയിയെ ഉച്ചക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Add Asianetnews as a Preferred SourcegooglePreferred