ഫോറസ്റ്റ് വാച്ചറായ സുഭാഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്

തൃശ്ശൂർ: തൃശ്ശൂർ അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് പരിക്കേറ്റു. കണ്ണങ്കുഴി പ്ലാന്റേഷന് സമീപത്താണ് സംഭവം. ഫോറസ്റ്റ് വാച്ചറായ സുഭാഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആനയുടെ ചവിട്ടേറ്റ് കാല് ഒടിഞ്ഞിട്ടുണ്ട്. ഫോറസ്റ്റ് വാച്ചർമാർ വാഹനങ്ങൾ നിയന്ത്രിക്കുന്നതിടെയായിരുന്നു ആക്രമണം ഉണ്ടായത്. ആന ഓടിച്ചപ്പോൾ സുഭാഷ് ഒരു കുഴിയിലേക്ക് വീഴുകയും ചെയ്തിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു.

YouTube video player