ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ ബിഷപ്പാണ് ഡോ.അത്തിപ്പൊഴിയിൽ. ഔദ്യോഗിക ചുമതലകളിൽ നിന്ന് വിരമിച്ച ശേഷം ചേർത്തല മായിത്തറയിലെ എസ്എച്ച് മൈനർ സെമിനാരിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 

ആലപ്പുഴ: ആലപ്പുഴ രൂപത മുൻ ബിഷപ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ (78) (Dr. Stephen Athipozhiyil) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ദൗതിക ശരീരം അർത്തുങ്കൽ സെൻ്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ആലപ്പുഴ രൂപതയുടെ ആസ്ഥാന ദേവാലയമായ മൗണ്ട് കാർമൽ കത്തീഡ്രലിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളിയിൽ നടക്കും. ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ ബിഷപ്പാണ് ഡോ.അത്തിപ്പൊഴിയിൽ. ഔദ്യോഗിക ചുമതലകളിൽ നിന്ന് വിരമിച്ച ശേഷം ചേർത്തല മായിത്തറയിലെ എസ്എച്ച് മൈനർ സെമിനാരിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.