തെരഞ്ഞെടുപ്പിനു മുൻപേ വോട്ടുചെയ്ത് മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി. 85 പിന്നിട്ടവര്‍ക്കുള്ള വീട്ടിലോട്ട് സംവിധാനത്തിലൂടെയാണ് വോട്ട് ചെയ്തത്. ഉദ്യോഗസ്ഥർ വീട്ടിലെത്തി ഹോം വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തുകയായിരുന്നു

ആലപ്പുഴ: തെരഞ്ഞെടുപ്പിനു മുൻപേ വോട്ടുചെയ്ത് മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി. 85 പിന്നിട്ടവര്‍ക്കുള്ള വീട്ടിലോട്ട് സംവിധാനത്തിലൂടെയാണ് വോട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വയലാര്‍ ദേവകീകൃഷ്ണഭവനിലെ വീട്ടിലെത്തിയാണ് വയലാര്‍ രവിയുടെ വോട്ടുരേഖപ്പെടുത്തിയത്. ദീര്‍ഘകാലം സെക്രട്ടറിയായിരുന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.എന്‍. അജയനാണ് വയലാര്‍ രവിക്കായി വോട്ടു രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥരായ എ. റഫീന, പി.ജെ. റോബര്‍ട്ട്, അനീഷ് എന്നീ ഉദ്യോഗസ്ഥരാണ് വയലാറിലെ വീട്ടിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player