കോഴിക്കോട്: മുന്‍ സ്പ്രിന്‍റ് താരവും അന്തര്‍ദേശീയ അത്‌ലറ്റുമായ പി എസ് സി കോഴിക്കോട് മേഖലാ ഓഫിസിലെ സെക്ഷന്‍ ഓഫിസറുമായ  വി വി  വിനോദ് കുമാര്‍ (50) അന്തരിച്ചു. 1994ലെ പൂനെ ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് നൂറ് മീറ്ററിൽ വെള്ളി മെഡൽ നേടിയ വിനോദ് സാഫ് ഗെയിംസില്‍ നാല് ഗുണം നൂറ് മീറ്ററില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 

അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല മീറ്റില്‍ കാലിക്കറ്റ് സര്‍വകലാശാലയെ പ്രതിനിധീകരിച്ചും  കേരള പൊലീസിനെ പ്രതിനിധികരിച്ച് ദേശീയ പൊലീസ് ഗെയിംസിലും  പങ്കെടുത്തിട്ടുണ്ട്.  കാലിക്കറ്റ് സർവകലാശാല മീറ്റിൽ 100, 200മീറ്റുകളിൽ സ്വർണമെഡൽ ജേതാവായിരുന്നു. പരേതനായ വി.കെ. വാസുവിന്‍റെയും ജി. ലളിതമ്മാളുടെയും മകനാണ്. 

ലസിക (ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസർ) ഭാര്യയും അഖിലേഷ്, ആർദ്രിക എന്നിവർ മക്കളുമാണ്. സഹോദരങ്ങൾ: അജയ് കുമാർ, സന്തോഷ് കുമാർ, ബിജു കുമാർ(മൂവരും ഗൾ‌ഫ്), അനിൽകുമാർ(മാവൂർ) സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.