മാലിന്യ സംസ്കരണത്തിൽ പ്രവർത്തി പരിചയമില്ലാത്ത കമ്പനിക്കാണ് കരാർ നൽകിയത്. ഇതിൽ മേയർക്ക് ഒഴിഞ്ഞ് മാറാനാകില്ല. 

കൊച്ചി: കൊച്ചി കോർപ്പറേഷന്റെ ദൈനംദിന മാലിന്യ സംസ്കരണ കരാറിലും അഴിമതിയെന്ന് മുൻ മേയർ ടോണി ചമ്മിണി. സ്റ്റാർ കൺസ്ട്രക്ഷൻസിന് കരാർ നൽകിയത് കോർപ്പറേഷൻ നേരിട്ട്. മാലിന്യ സംസ്കരണത്തിൽ പ്രവർത്തി പരിചയമില്ലാത്ത കമ്പനിക്കാണ് കരാർ നൽകിയത്. ഇതിൽ മേയർക്ക് ഒഴിഞ്ഞ് മാറാനാകില്ല. നേതാക്കന്മാർക്ക് പണമുണ്ടാക്കാൻ വേണ്ടി വഴിവിട്ട നീക്കങ്ങളാണ് സിപിഎമ്മുകാർ നടത്തുന്നത്. ഇതിന്റെ മുഴുവൻ ദുരിതവും കൊച്ചിയിലെ സാധാരണക്കാരാണ് അനുഭവിക്കുന്നത്. സ്റ്റാർ കൺസ്ട്രക്ഷൻസ് ഹാജരാക്കിയ പ്രവൃത്തി സർട്ടിഫിക്കറ്റ് വസ്തുതാപരമല്ല. 

പുഴുവരിക്കുന്ന അറവുശാല മാലിന്യം കൂട്ടിയിട്ട നിലയിൽ, കലൂരിലെ കോര്‍പ്പറേഷൻ അറവുശാലയിലെ മാലിന്യം നീക്കം നിലച്ചു