Asianet News MalayalamAsianet News Malayalam

കരുവന്നൂര്‍ തട്ടിപ്പ്; 'പ്രതിയുടെ അച്ഛന്‍ തന്‍റെ പേര് എന്തുകൊണ്ട് പറഞ്ഞു എന്നറിയില്ല' ;എ സി മൊയ്തീന്‍

അന്വേഷണം നടത്തി പോലീസ് നടപടി എടുക്കട്ടെ .2016ൽ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിയതാണെന്നും വിശദീകരണം

former minister ac moitheen distance himself from karuvannur case
Author
Thrissur, First Published Jul 29, 2022, 5:06 PM IST

തൃശ്ശൂര്‍;കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയില്ലെന്ന ഒന്നാം പ്രതി ടി.ആർ.സുനിൽകുമാറിന്‍റെ അച്ഛൻ രാമകൃഷ്ണന്‍റെ ആക്ഷേപത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി എ സി മൊയ്തീന്‍ രംഗത്ത്.തട്ടിപ്പുകാരൻ്റെ അച്ഛൻ തൻ്റെ പേര് എന്തുകൊണ്ട് പറഞ്ഞത്  എന്നതിനെ കുറിച്ച് അറിയില്ല .പോലീസ് അന്വേഷണം നടക്കയല്ലെ.2016ൽ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിയതാണ് .അന്വേഷണം നടത്തി പോലീസ് നടപടി എടുക്കട്ടെ എന്നും എസി മൊയ്തീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കരുവന്നൂര്‍ തട്ടിപ്പ്: മുൻ മന്ത്രി എസി മൊയ്‌തീന്‍റെ പങ്ക് അന്വേഷിക്കണം, ലോകയുക്തയില്‍ ഉന്നയിക്കും; അനിൽ അക്കര

 

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ സി മൊയ്തീനെതിരെ ഒളിയമ്പുമായി മുന്‍ എംഎല്‍എ അനില്‍ അക്കര രംഗത്ത്.എ സി മൊയ്തീന്‍റെ പങ്ക് അന്വേഷിക്കണം.ഈ വിഷയം ലോകയുക്തയുടെ ശ്രദ്ധയിൽ കൊണ്ട് വരും.മൊയ്‌തീൻ സഹകരണ മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച ലോണുകളിലും അദ്ദേഹം ശുപാർശ ചെയ്ത ലോണുകളിലും ക്രമക്കേടുണ്ടെങ്കിൽ മൊയ്‌തീനെതിരെ കേസെടുക്കണം. ഒന്നാം പ്രതി സുനിൽകുമാറിന്‍റെ  അച്ഛൻ പറഞ്ഞത് അവിശ്വസിക്കേണ്ട ഒന്നല്ലെന്നും അനിൽ അക്കര ഫേസ് ബുക്കില്‍ കുറിച്ചു.

  

'കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നിൽ സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം'; ഒന്നാം പ്രതിയുടെ അച്ഛൻ

 

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയില്ലെന്ന് ഒന്നാം പ്രതി ടി.ആർ.സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ. സിപിഎം മുൻ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ.ചന്ദ്രനാണ് തട്ടിപ്പിന് പിന്നിലെന്ന് രാമകൃഷ്ണൻ ആരോപിച്ചു. ചന്ദ്രന് വേണ്ടിയാണ് എല്ലാം ചെയ്തത്. എന്നാൽ ചന്ദ്രനെതിരെ അന്വേഷണം ഉണ്ടായില്ല. ചന്ദ്രനും മറ്റു പ്രതികളും ബിനാമി പേരുകളിൽ നിരവധി സ്വത്തുക്കൾ വാരിക്കൂട്ടി. തട്ടിപ്പിൽ മകനെ കുടുക്കുകയായിരുന്നുവെന്നും രാമകൃഷ്ണൻ ആരോപിച്ചു. 

ബിജു കരീമിന്റെ സഹോദരനും കുടുംബവും സ്വത്ത് സമ്പാദിച്ചത് ബാങ്കിലെ പണം കൊണ്ടാണെന്നും രാമകൃഷ്ണൻ ആരോപിച്ചു. പാർട്ടിയറിയാതെ തട്ടിപ്പ് നടക്കില്ല. ഉന്നത നേതാക്കൾക്കെതിരെ അന്വേഷണം വേണം. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios