Asianet News MalayalamAsianet News Malayalam

ബിജെപിയിൽ അഴിച്ചുപണി; കേരളത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്, അബ്ദുള്ളകുട്ടിയെ ചുമതലകളിൽ നിന്നും നീക്കി 

രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയുടെ സഹ ചുമതല നൽകി.

former minister prakash javadekar incharge of kerala bjp
Author
First Published Sep 9, 2022, 6:39 PM IST

ദില്ലി : ബിജെപിയിൽ അഴിച്ചുപണി. കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്,  ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതല മുതിർന്ന നേതാക്കൾക്ക് നൽകി. മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതല നൽകി. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയുടെ സഹ ചുമതല നൽകി. ചണ്ഡീഗഡ് സംസ്ഥാനത്തിന്റെ ചുമതല ഇനി ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിക്കാകും. അസം മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് ഹരിയാനയുടേയും മംഗൾ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതലയും നൽകിയിട്ടുണ്ട്. അതേ സമയം, ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്നും അബ്ദുള്ള കുട്ടിയെ നീക്കി. 

കുപ്രസിദ്ധ 'കേർലീസ്' റസ്റ്റോറന്‍റ് ഭാഗികമായി പൊളിച്ച് സർക്കാർ, നടപടിക്ക് സുപ്രീം കോടതി സ്റ്റേ

രാഹുലിന്റെ ടീ ഷ‌ർട്ടിന് 41,257 രൂപ! 'ഭാരത് ദേഖോ' എന്ന് ബിജെപി, മോദിയുടെ സ്യൂട്ടും ചർച്ച ചെയ്യാമെന്ന് കോൺഗ്രസ്

ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ധരിച്ച ടീ ഷർട്ടിനെ ചൊല്ലി വിവാദം. രാഹുൽ ധരിച്ചിരിക്കുന്നത് 41,527 രൂപയുടെ ടീ ഷർട്ടാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. ബർബെറി ടീ ഷർട്ടിന്റെ ചിത്രവും രാഹുൽ അത് ധരിച്ച് നിൽക്കുന്ന ചിത്രവും പങ്കു വച്ചാണ് ബിജെപിയുടെ സോഷ്യൽ മീഡിയ ക്യാംപെയ്ൻ. രാഹുൽ ഗാന്ധി ധരിച്ച ബർബെറി ടീ ഷർട്ടിന്റെ വില സഹിതമാണ് 'ഭാരത് ദേഖോ' (ഭാരതമോ കാണൂ) എന്ന പേരിൽ ബിജെപി ക്യാംപെയ്ൻ. ട്വിറ്ററിലെ പ്രചാരണത്തിന് ചുട്ട മറുപടിയുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. 

ഭാരത് ജോഡോ യാത്രയിലെ ആൾക്കൂട്ടം കണ്ട് ഭയന്നോ എന്നാണ് ബിജെപിയോട് കോൺഗ്രസിന്റെ മറു ചോദ്യം. മോദിയുടെ പത്തുലക്ഷം രൂപയുടെ സ്യൂട്ടിനെക്കുറിച്ചും 1.5 ലക്ഷത്തിന്റെ കണ്ണാടിയെ കുറിച്ചും ചർച്ച ചെയ്യാമെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. തൊഴിലില്ലായ്മയെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും സംസാരിക്കാനും ബിജെപിയോട് കോൺഗ്രസ് ആവശ്യപ്പെട്ടു. 

 


 

Follow Us:
Download App:
  • android
  • ios