വോട്ടിംഗ് കേന്ദ്രമായ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിന് പുറത്താണ് സംഭവം നടന്നത്.
പത്തനംതിട്ട: പത്തനംതിട്ട കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനെ തുടർന്ന് സിപിഎം പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ മുൻ എംഎൽഎ കെ സി രാജഗോപാലിന് പൊലീസ് മർദനമേറ്റു. വോട്ടിംഗ് കേന്ദ്രത്തിന് പുറത്തുവെച്ചാണ് സംഭവമുണ്ടായത്. വോട്ടിംഗ് കേന്ദ്രമായ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിന് പുറത്താണ് സംഭവം നടന്നത്.ആളുകളെ മാറ്റി നിർത്തുന്ന സമയത്ത് പൊലീസ് പിന്നിലൂടെ വന്ന് മർദ്ദിക്കുകയായിരുന്നു എന്ന് കെ സി രാജഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
