കോട്ടയം: എസ്എഫ്ഐ  മുൻ സംസ്ഥാന പ്രസിഡന്‍റും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനായി. ചെങ്ങളെ സ്രാമ്പിക്കൽ എസ് ജെ തോമസിന്റെയും ലീനാ തോമസിന്റെയും മകൾ ഗീതു തോമസ് ആണ് വധു. 

കോട്ടയം തെള്ളകം ചൈതന്യ പാസ്റ്റർ സെന്ററിൽ നടന്ന വിവാഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.  നിലവിൽ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമാണ് ജെയ്ക്ക്.

എസ്എഫ്‌ഐ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ നിരയിലേക്ക് ഉയർന്നുവന്ന ജെയ്ക് സി തോമസ് 2016 ലാണ് എസ്.എസ്.ഐ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.2016 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.