കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ രാജീവ് ചന്ദ്രശേഖറിനെതിരെ നടത്തിയ പ്രസ്താവനകൾക്കെതിരെയാണ് കേസ്

ദില്ലി: കോൺഗ്രസ് എം പി ശശി തരൂരിനെതിരെ മാനനഷ്ട കേസ് നൽകി മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ രാജീവ് ചന്ദ്രശേഖറിനെതിരെ നടത്തിയ പ്രസ്താവനകൾക്കെതിരെയാണ് കേസ്. ദില്ലി പട്യാല ഹൗസ് കോടതിയിലാണ് കേസ് നൽകിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്ദ്രശേഖർ വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്തതായി തരൂർ ഒരു മലയാളം വാർത്താ ചാനലിൽ പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെയാണ് കേസ്. എംപി എം എൽ എമാരുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കേണ്ടത് ദില്ലി റൗസ് അവന്യൂ കോടതിയിയായതിനാൽ ഈ കേസ് ഇവിടേക്ക് മാറ്റണമെന്ന ട്രാൻസ്ഥർ പെറ്റീഷൻ ഈ മാസം 21 ന് ദില്ലി ഹൈക്കോടതി പരിഗണിക്കും.

വിഐപി ഡ്യൂട്ടിക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അടിച്ച് വീഴ്ത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷൻ

ബംഗ്ലാദേശ് കലാപത്തെക്കുറിച്ച് ശരിയായ അന്വേഷണം നടക്കണം; ആദ്യ പ്രസ്താവനയിറക്കി ഷെയ്ഖ് ഹസീന

വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി പറയുന്നത് വീണ്ടു മാറ്റി! കാത്തിരിപ്പ് ഈമാസം 16 വരെ

ശശി തരൂരിനെതിരെ മാനനഷ്ടക്കേസ് നൽകി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar