തൊടുപുഴ ഡിവൈ.എസ്.പി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഇടുക്കി: വി.ഐ.പി ഡ്യൂട്ടി ചെയ്ത് കൊണ്ടിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അടിച്ച് വീഴ്ത്തിയ സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. ഇടുക്കി മുട്ടം പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സിനാജിനെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണുപ്രദീപ്‌ സസ്‌പെന്‍ഡ് ചെയ്തത്. പൊലീസിന് അവമതിപ്പുണ്ടാക്കി എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. തൊടുപുഴ ഡിവൈ.എസ്.പി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഞായറാഴ്ച രാവിലെ തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് സംഭവം. ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധര്‍ പിള്ള തൊടുപുഴയില്‍ എത്തിയതിന്‍റെ ഭാഗമായുള്ള സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു തൊടുപുഴ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ. ഈ സമയം അവിടേക്കെത്തിയ സിനാജ് അക്രമണം നടത്തുകയായിരുന്നു. അടിയേറ്റ് വീണ വനിതാ ഓഫീസറെ സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷപെടുത്തിയത്. എന്നാല്‍, സംഭവത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നല്‍കാത്തതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

2 ഐപിഎസ് ഉദ്യോഗസ്ഥർ അടക്കം 267പേർക്ക് പൊലീസ് മെഡൽ; പൊലീസുകാർക്കുള്ള മുഖ്യമന്ത്രിയുടെ മെ‍‍‍ഡൽ പ്രഖ്യാപിച്ചു


Asianet News LIVE | News Hour LIVE | Mullaperiyar Dam | Malayalam News LIVE | ഏഷ്യാനെറ്റ് ന്യൂസ്