സർക്കാർ അപ്പീൽ നൽകിയാൽ തന്റെ വാദം കേൾക്കണം എന്ന് സിസ തോമസ് തടസ്സ ഹർജിയിൽ ആവശ്യപ്പെടുന്നു.
തിരുവനന്തപുരം: കെടിയു മുൻ വിസി സിസാ തോമസ് സുപ്രീം കോടതിയിൽ തടസഹർജി നൽകി. സർക്കാർ അപ്പീൽ നൽകിയാൽ തന്റെ വാദം കേൾക്കണം എന്ന് സിസ തോമസ് തടസ്സ ഹർജിയിൽ ആവശ്യപ്പെടുന്നു. അച്ചടക്ക നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു ഇതിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് വ്യക്തമായതോടെയാണ് തടസ്സഹർജി നൽകിയിരിക്കുന്നത്.
ഡോ.എംഎസ് രാജശ്രീയെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് ഗവർണർ കെടിയു വിസി സ്ഥാനത്തേക്ക് സിസയെ നിയമിച്ചത്. ആ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിസാ തോമസിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാനും കാരണം കാണിക്കൽ നോട്ടീസ് നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിസ ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതിയിൽ നിന്നാണ് അന്ന് സിസാ തോമസ് അനുകൂല വിധി നേടിയെടുത്തത്. .വിരമിക്കലിന് ശേഷം പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ സിസാ തോമസ് വിവരാവകാശ നിയമപ്രകാരം സർക്കാരിനെ സമീപിച്ചപ്പോളാണ് സർക്കാർ അപ്പീൽ നൽകുന്ന കാര്യം പുറത്തറിയുന്നത്. അപ്പീൽ പോകുന്നതിനാൽ തന്നെ പെൻഷൻ ആനുകൂല്യങ്ങൾ നൽകാനാവില്ലെന്നായിരുന്നു സിസയ്ക്ക് സർക്കാരിന്റെ മറുപടി.
