കൊച്ചി: മുന്നോക്ക വിഭാഗക്കാരിലെ  സാമ്പത്തിക  സംവരണ വിഷയം ചർച്ചചെയ്യാൻ വിവിധ  മുസ്ലിം സംഘടനകളുടെയും പിന്നാക്ക  സമുദായ സംഘടനകളുടെയും സംയുക്ത യോഗം കൊച്ചിയിൽ തുടങ്ങി. സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. 

മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് ബഷീറലി ശിഹാബ് തങ്ങളും സമസ്ത അടക്കം വിവിധ മുസ്ലിം സംഘടനകളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.  പിന്നാക്ക സമുദായങ്ങളിൽ നിന്നടക്കം 60 സംഘടനകളാണ് യോഗം ചേരുന്നത്. സാമ്പത്തിക സംവരണത്തിനെതിരായ പ്രതിഷേധവും സമരങ്ങളും യോഗത്തിൽ ചർച്ചയാകും. സംവരണ നടപടികൾ സ്വീകരിച്ച സർക്കാരിനെതിരായ നിലപാടും യോഗത്തിൽ ചർച്ചചെയ്യും.