നാല് സിഐമാരെയും മടക്കിയ വിവരം വിജിലൻസ് ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു. 

തിരുവനന്തപുരം: വിജിലൻസിലേക്ക് സ്ഥലം മാറ്റിയ നാല് സിഐമാരെ ജോലിക്കു പ്രവേശിപ്പിക്കാതെ മടക്കി. വിജിലൻസിൽ ജോലി ചെയ്യാൻ അനുയോജ്യരല്ലെന്ന റിപ്പോർ‍ട്ടിനെ തുടർന്നാണ് മടക്കിയത്. നാല് സിഐമാരെയും മടക്കിയ വിവരം വിജിലൻസ് ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു. വിജിലൻസിലേക്ക് സ്ഥലം മാറ്റുന്ന ഉദ്യോഗസ്ഥരെ പശ്ചാത്തലം അന്വേഷിച്ച ശേഷമാണ് ജോലിക്ക് പ്രവേശിപ്പിക്കുന്നത്. എന്നാൽ ഈ ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ട് എതിരായതോടെയാണ് മടക്കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona