Asianet News MalayalamAsianet News Malayalam

കാസർകോടിന് വീണ്ടും കൊവിഡ് പരീക്ഷണം: ഇന്ന് രോഗം സ്ഥിരീകരിച്ചത് നാല് പേർക്ക്

ഇന്നലെയാണ് കാസർകോട് ജില്ലയിലെ അവസാന കൊവിഡ് രോഗിയും രോഗമുക്തി നേടി ആശുപത്രി വിട്ടത്. 

four covid cases reported in kasargod today
Author
Kasaragod, First Published May 11, 2020, 5:47 PM IST

കാസർകോട്: ഒരു ഘട്ടത്തിൽ രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് രോഗികളുണ്ടായിരുന്ന ജില്ലയായിരുന്ന കാസർകോട് ആഴ്ചകൾ നീണ്ട ട്രിപ്പിൾ ലോക്ക് ഡൗണിലൂടേയും ആരോ​ഗ്യപ്രവ‍ർത്തകരുടെ ശക്തമായ പോരാട്ടത്തിൻ്റേയും ഫലമായാണ് പൂ‍ർണ കൊവിഡ് മുക്തി നേടിയത്. ചികിത്സയിലുണ്ടായിരുന്ന അവസാന രോ​ഗിയും 48 മണിക്കൂറിനിടെ രണ്ട് തവണ ഫലം നെ​ഗറ്റീവായതിനെ തുട‌ർന്ന് ഇന്നലെ ആശുപത്രി വിട്ടു.

ഹോട്ട് സ്പോട്ടിൽ നിന്നും ​ഗ്രീൻ സോണിലേക്കുള്ള മാറ്റത്തിനായി ജില്ല ഒന്നാകെ കാത്തിരിക്കുന്നതിനിടെയാണ് ഇന്ന് തീ‍ർത്തും അപ്രതീക്ഷിതമായി കാസ‍ർകോട് ജില്ലയിൽ നാല് കൊവിഡ് കേസുകൾ കൂടി റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നും തലപ്പാടി ചെക്ക് പോസ്റ്റ് വഴി റോഡ‍് മാ‍ർ​ഗം എത്തിയ നാല് പേ‍ർക്കാണ് ഇന്ന് കാസർകോട് കൊവിഡ് സ്ഥിരീകരിച്ചത്. 

കൊവിഡ് ഹോട്ട് സ്പോട്ടായ മുംബൈയിൽ നിന്നും വന്ന 41,19 പ്രായത്തിലുള്ള കുമ്പള സ്വദേശികൾക്കും 61 വയസുള്ള മം​ഗൽപാടി സ്വദേശിക്കും 51 വയസുള്ള പൈവളികെ സ്വദേശിക്കുമാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗബാധിതരെല്ലാം തന്നെ പുരുഷൻമാരാണ്. കേരളത്തിലേക്ക് തിരികെ വന്നപ്പോൾ മുതൽ ഇവരെല്ലാം തന്നെ ഹോം ക്വാറൻ്റൈനിലാണ് എന്നാണ് വിവരം. 

Follow Us:
Download App:
  • android
  • ios